വിടപറയുന്നു ഞാൻ ഗുൽമോഹർ!! (Vidaparayunu Njan Gulmohar!!!)


ചുവപ്പിന്റെ നിറം ഗുൽമോഹറിന്റേതെന്ന് പറയാൻ തോന്നുന്നു
ഓർമ്മകളുടെ ചാരുതയേകുന്ന ഗുൽമോഹർ!

(Chuvappinte niram gulmoharintethennu parayan thonunu
Ormakalude charuthayekuna gulmohar!)



 പഠിക്കെട്ടുകൾക്കിടയിലൂടെ ഏകാന്തയായി നടക്കുമ്പോൾ
കാലചക്രമതിൽ ഞെരിഞ്ഞമരുമ്പോൾ,
സായന്തനത്തിന്റെ അന്തരാത്മാവിൽ
ചുവന്ന പരവതാനി വിരിക്കുന്നു ഗുൽമോഹർ!


(Padikettukalkidayilude ekanthayayi nadanakalumbol
Kalachakramathil njerinjamarumbol,
Sayanthanathinte antharatmavil                                    
Chuvana paravathani virikunu gulmohar!)



ഇനിയെന്ത് ബന്ധങ്ങൾ
ഇനിയെന്തിനു ബന്ധങ്ങൾ,
മറവിയുടെ ശിഥിലമാം വേരുകളിൽ
ഇല പൊഴിച്ച് നിൽക്കുന്ന നിൻ ചില്ലകൾ!

(Iniyenthu bandhangal
Iniyenthinu bandhanangal,
Maraviyude shidhilamam verukalil
Ila pozhich nilkuna nin chillakal!)


തൃസന്ധ്യ തൻ ലാളനങ്ങളിൽ
ആ ചുവന്ന മലരുകൾ അടർന്നൊഴിയുമ്പോൾ
വിടപറയുന്നു ഞാൻ ഗുൽമോഹർ
നിന്നോടും, ഈ ജീവിത സായാഹ്നത്തിനോടും!! 


(Trisandhya than lalanangalil
Aa chuvana malarukal adarnozhiyumbol
Vidaparayunu njan gulmohar
Ninnodum, ee jeevitha sayahnathinodum!!)

 





Picture Courtesy: Soumya Somasundaran

Comments

Popular Posts